സൗദിയില്‍ പി.ജെ.എസ്‌ ആറാം വാര്‍ഷികം ആഘോഷിച്ചു

 പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്‌) ആറാം വാര്‍ഷികം ജനുവരി 30 ന്‌ റെഹേലി ഹംദാനിയ വില്ലയില്‍ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പി ജെ എസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഡാനിയല്‍ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം, ഇന്ത്യന്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ചെയര്‍മാന്‍ അഡ്വ. മൊഹമ്മദ്‌ റാസിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രവാസി സംഘടനകള്‍ സ്‌നേഹത്തിന്റെയും മത സൗഹാദത്തിന്റെയും വഴി കാട്ടികളാകണമെന്നും, പി.ജെ.എസ്‌ അതിന്‌ ഉത്തമ ഉദാഹരണമാണെന്നും, പത്തനംതിട്ട ജില്ലാ സംഗമം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കുട്ടികളുടെ വിദ്ധാഭാസ മേഖലയിലെ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട്‌ നടത്തിവരുന്ന യൂത്ത്‌ ലീഡര്‍ഷിപ്പ്‌ പ്രോഗ്രാം മറ്റു സംഘടനകളും മാതൃകയാക്കണമെന്നു ഉത്‌ഘാടന ചടങ്ങിനു ശേഷം നടത്തിയ സന്ദേശത്തില്‍ അദ്ദേഹം എല്ലാവരെയും ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ രാഷ്ര്‌ടീയ സാമൂഹിയ സാംസ്‌കാരിക രംഗത്തെ നേതാക്കന്മാരായ കെ എം ഷെരിഫ്‌ കുഞ്ഞു, വി കെ റൗഫ്‌ , പി പി റഹിം, പി എം മായിന്‍കുട്ടി, തോമസ്‌ വയ്‌ദന്‍, നിസാമുദീന്‍ മണക്കാല, ബഷീര്‍ കരുനാഗപ്പള്ളി, ജോണ്‍കറ്റാനം, തുടങ്ങിയവര്‍ പി ജെ എസിന്റെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും നന്മയും ആശംസകള്‍ നേര്‍ന്നു.പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പഞ്ചായത്തിലെയും ഓരോ വിധവകള്‍ക്ക്‌ നല്‍കിവരുന്ന പെന്‍ഷന്‍ പദ്ധതി തുടരുന്നതായും. സ്വന്തമായി ഒരു വീട്‌ വെക്കുക എന്ന മോഹവുമായി ഗള്‍ഫിലെത്തുകയും എന്നാല്‍ ജിദ്ദയില്‍വെച്ചു ഹൃദയാഹാദം മൂലം മരണപ്പെടുകയും ചെയ്‌ത പി ജെ എസ്‌ മെമ്പര്‍ പത്തനംതിട്ട തെക്കുതോട്‌ സ്വദേശി ഷാജി പി വര്‍ണ്മീസിന്റെ കുടുംബത്തിന്‌ വീടുവെച്ചു നല്‍കാനും, ജിദ്ദയിലെ വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്‌ത പത്തനംതിട്ട കുലശേഖരപേട്ട സ്വദേശി അയൂബ്‌ ഖാന്റെ കുടുംബത്തിന്‌ ധനസഹായം നല്‍കുവാനും ഉള്ള അന്തിമഘട്ടത്തിലേക്ക്‌ എത്തിയിരിക്കുന്നതായി അംഗങ്ങളെ അഭിസംബോധന ചെയ്‌തു പ്രസിഡണ്ട്‌ അറിയിച്ചു.ജെനറല്‍ സെക്രട്ടറി ശശി നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും. നൗഷാദ്‌ അടൂര്‍ വെല്‍ഫൈര്‍ റിപ്പോര്‍ട്ടും, സന്തോഷ്‌ ജി നായര്‍ വിഷന്‍ 2015, തക്‌ബീര്‍ പന്തളം ആക്‌ടിവിറ്റി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. യൂത്ത്‌ ലീഡര്‍ഷിപ്പ്‌ പ്രോഗ്രാമിന്റെ പ്രയോജനത്തെപ്പറ്റി വൈ എല്‍ പി വിദ്യാര്‍ഥികൂടിയായ മെര്‍ലിന്‍ സജി സദസില്‍ വിശദീകരിച്ചു. തുടര്‍ന്ന്‌ നടന്ന അനുമോദന ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ കഴിവുതെളിയിച്ച പി ജെ എസ്‌ അംഗങ്ങള്‍ക്കള്ള പുരസ്‌കാരം അലി തേക്ക്‌തോട്‌, അനില്‍ കുമാര്‍ പത്തനംതിട്ട ,പ്രണവം ഉണ്ണികൃഷ്‌ണന്‍, നൗഷാദ്‌ അടൂര്‍, സന്തോഷ്‌ ജി നായര്‍, അബ്‌ദുള്‍ റഷീദ്‌ , സഞ്‌ജയന്‍ , മാത്യു തോമസ്‌, നിസാ സിയാദ്‌, സ്‌നേഹ സന്തോഷ്‌ എന്നിവര്‍ക്കും ഹജ്‌ജ് വാളണ്ടിയര്‍ന്മാരായി പ്രവര്‍ത്തിച്ച പി ജെ എസ്‌ അംഗങ്ങള്‍ക്കുള്ള പുരസ്‌ക്കാരവും നല്‍കി. പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യാന്‍ ജിദ്ദയിലെ സാമൂഹ്യപ്രവര്‍ത്തകരും വിശിഷ്‌ട അതിഥികളുമായ കെ ടി എ മുനീര്‍, പി എം നജീവ്‌, നസീര്‍ വാവകുഞ്ഞ്‌, ജോഷി വര്‍ണ്മീസ്‌, സജി കുര്യാകോസ്‌, ഗോപകുമാര്‍ തിരുവനന്തപുരം, നൗഷാദ്‌ ഇബ്രഹീം നസീം ജിദ്ദ, ഇബ്രാഹീം അല്‍ മാലിക്കി, കാജാ തിരുവനന്തപുരം എന്നിവര്‍ നിര്‍വഹിച്ചു. കൂടാതെ വാര്‍ഷിക പ്രോഗ്രാമിനുവേണ്ടി കുട്ടികളെ ഡാന്‍സ്‌ പരിശീലിപ്പിച്ച ജിദ്ദയിലെ പ്രശസ്‌ഥ നൃത്ത വിദ്ധ്യാലയങ്ങളിലെ ടീച്ചര്‍മാരായ പസീതാ മനോജ്‌, ബിന്ദു സണ്ണി, സുധാ രാജു, എന്നിവരേ ആദരിച്ചു. നോര്‍ക അംഗത്ത കാര്‍ഡ്‌ മലയാളം ന്യൂസ്‌ എഡിറ്റര്‍ മുസാഫിറില്‍ നിന്നു വില്‍സണ്‍ വലിയകാല ഏറ്റു വാങ്ങി. ചടങ്ങില്‍ ജിദ്ദയിലെ പ്രശസ്‌ത ചിത്രകാരനും പി ജെ എസ്‌ അംഗവുമായ ആര്‍റ്റിസ്‌റ്റ് അജയകുമാറിനെ രക്ഷാധികാരി ശുഹൈബ്‌ പന്തളം പൊന്നാട അണിയിച്ച്‌ ആദരിച്ചു. സാമൂഹ്യ ക്ഷേമാപ്രവര്‍ത്തനത്തിന്‌ ഊന്നല്‍ നല്‍കികൊണ്ട്‌ 2015 ലെ പുതിയ ഭാരവാഹികള്‍ക്ക്‌ രക്ഷാധികാരി ബൈലോ കൈമാറി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക്‌ മനോജ്‌ മാത്യു അടൂരിന്റെ സ്‌റ്റേജ്‌ കോര്‍ഡിനേഷനില്‍, തക്‌ബീര്‍ പന്തളം , അലി തെക്കുതോട്‌, പ്രണവം ഉണ്ണികൃഷ്‌ണന്‍, അനില്‍ അടൂര്‍, മാത്യു കടമ്മനിട്ട എന്നിവര്‍ നേതൃത്വം നല്‍കി.പ്രസീതാ മനോജ്‌, സ്‌നേഹ സന്തോഷ്‌, ഐശ്വര്യാ അനില്‍, ദീപിക സന്തോഷ്‌, പൂജാ ഉണ്ണികൃഷ്‌ണന്‍, ശ്രീലക്ഷ്‌മി സഞ്‌ജയന്‍, സ്‌നേഹ റോയി, ദീപക്‌ സന്തോഷ്‌, പ്രണവ്‌ ഉണ്ണികൃഷ്‌ണന്‍, ജോവാന റേച്ചല്‍, ആഷ്‌ലി അനില്‍, ഫിബ ഡാനിയല്‍, ഐറിന്‍ മറിയം, സംവൃത, അനുഗ്രഹ, നീരജ, ഗായത്രി, നന്ദന, ആര്‍ദ്ര അജിത്‌, ആര്യ അജിത്‌, ക്ലാനിത, ഫെവിന്‍, സാറ ജോസഫ്‌, പ്രവീണ, അനുഷ സാബു, ഹന്നാ മറിയം, ഗ്ലാഡിസ്‌ എബി, ഡാന്‍ മനോജ്‌, ആരോണ്‍ മാത്യു, സ്‌നേഹ ജോസഫ്‌, ചിത്ര നായര്‍, ഫര്‍ഹാന്‍ സിയാദ്‌, ശ്രീശങ്കര്‍ സഞ്‌ജയന്‍,, ജമിന മറിയം, അലെന്‍ മാത്യു, ക്രിസ്‌റ്റൊസ്‌ കോശി, ആഷിന്‍ വര്‍ണ്മീസ്‌, അല്‍ഫിന്‍ മാത്യു, യുക്‌ത മധുകുമാര്‍, സ്‌റ്റെല്ലാ സ്‌റ്റാന്‍ലി, ശ്രേയ വിനോദ്‌, ക്രിസ്‌റ്റീന ജോണ്‌സന്‍, നിത്യ റഹുമാന്‍, വീണാ രാജാന്‍, വര്‍ഷാ രാജാന്‍, സിബിന്‍ സന്തോഷ്‌, റോഹന്‍ തോമസ്‌ , ജിഫിന്‍ ജോസഫ്‌, നബീല്‍ നൌഷാദ്‌, ജെസ്‌റ്റിന്‍ റോയി, സ്‌റ്റീവ്‌ സജി, ഗ്ലാട്‌സണ്‍, ജൊവാന തോമസ്‌, എന്നിവര്‍ വിവിധതരം നൃത്ത ശില്ലങ്ങള്‍ അവതരിപ്പിച്ചു.നിസാ സിയാദിന്റെ നേതൃത്തത്തില്‍ നടന്ന ഒപ്പനയ്‌ക്ക് ബിന്ദു സന്തോഷ്‌, സുശീല ജോസഫ്‌, ഡേസി റോയി, പ്രിയ സഞ്‌ജയന്‍, ദിവ്യ മനു, ബിജി സജി, നാദിയ നൌഷാദ്‌, രേഖാ ബിനു, മോളി സന്തോഷ്‌ എന്നിവര്‍ പങ്കെടുത്തു. എബി കെ ചെറിയാന്‍ , തോമസ്‌ പി കോശി, ജോബി ടി ബേബി , ഐശ്വര്യാ അനില്‍, മെര്‍ലിന്‍ സജി, മായാ ശങ്കര്‍, സലിം നിലമ്പൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു പി ജെ എസ്‌ അണിയിച്ചോരുക്കിയ അമ്മയോടു പറയുവാന്‍ എന്ന നാടകം ജിദ്ധയിലെ കലാസ്‌നേഹികള്‍ക്ക്‌ മുന്നില്‍ ഒരു പ്രഫഷണല്‍ നാടകത്തിന്റെ പ്രതിനിധി ഉളവാക്കി നേടാനുള്ള നെട്ടോട്ടത്തില്‍ കുടുംബജീവിതം നഷ്‌ട്ടപ്പെട്ട രണ്ടു ഗുരുക്കന്മാരുടെ കഥ അമ്മയോടു പറയുവാന്‍ എന്ന ഒരു കുറ്റാന്നെഷ്യണ നാടകത്തിലൂടെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ നാടകകൃത്തും സംവിധായകനുമായ പ്രണവം ഉണ്ണികൃഷ്‌ണന്‌ കഴിഞ്ഞു.നാടകത്തിന്റെ രംഗപടം ആര്‍റ്റിസ്‌റ്റ് അജയകുമാറും, മോഹന്‍ നായരും നിര്‍വഹിച്ചു. സജി കുറങ്ങാട്‌, സജിത്ത്‌ അടൂര്‍, എന്‍. ഐ ജോസഫ്‌, ജോസഫ്‌ വടശേരിക്കര, സിയാദ്‌ പടുതോട്‌, ജോര്‍ജ്‌ ഇലന്തൂര്‍, സന്തോഷ്‌ കടമ്മനിട്ട, പ്രണവ്‌ ഉണ്ണികൃഷ്‌ണന്‍, സ്‌നേഹ സന്തോഷ്‌, ബിജി സജി , പ്രിയ സഞ്‌ജയ്‌, സുശീല ജോസഫ്‌, ദിവ്യാ മനു, എന്നിവര്‍ ഈ നാടകത്തില്‍ അഭിനയിച്ചു, കൂടാതെ സഹനടരായി മാത്യു കടമ്മനിട്ട, വര്‍ഗീസ്‌ പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട, സഞ്‌ജയന്‍, മനു പ്രസാദ്‌, സന്തോഷ്‌ കെ ജോണ്‍, ബിന്ദു സന്തോഷ്‌ എന്നിവരും വേഷമിട്ടു. പ്രകാശ നിയന്ത്രണം ജയകുമാര്‍ നായര്‍ സ്വാഗതവും അയൂബ്‌ പന്തളം നന്ദിയും പറഞ്ഞു.